Tuesday 13 September 2016

ഇനി ഓണപ്പതിപ്പ് കേള്‍ക്കാം


പൂക്കളുടേയും പൂക്കളത്തിന്‍റെയും ഓണസദ്യയുടെയും കാലമാണ് ഓണം. വായന ഇഷ്ടപ്പെടുന്നവർക്ക് ഓണപ്പതിപ്പുകളുടെയും കാലം. ഇപ്പോഴിതാ, ഓണപ്പതിപ്പ് വായിക്കുന്നതിനു പകരം കേട്ടാസ്വദിക്കാം. അതും സൗജന്യമായി. എഴുത്തുകാരുടെ സ്വന്തം ശബ്ദത്തിൽ. പ്രമുഖ ഓണ്‍ലൈൻ പുസ്തകശാലയായ കേരളബുക്ക്സ്റ്റോർ.കോം (keralabookstore.com) ആണ് ഈ അവസരമൊരുക്കുന്നത്. അവർ തയ്യാറാക്കിയ 'കേൾക്കാം - കെ.ബി.എസ് ഇ-ബുക്ക് റീഡർ' എന്ന മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതി. അഷിത, പി. എഫ്. മാത്യൂസ്, ശിഹാബുദ്ദിൻ പൊയ്ത്തുംകടവ്, പ്രിയ എ.എസ്, ശ്രീബാല കെ. മേനോൻ, ദാമോദർ രാധാകൃഷ്ണൻ എന്നിവരുടെ കഥകളാണ് ഈ ഓണപ്പതിപ്പിലുള്ളത്.

കെ.ബി.എസ് ഇ-ബുക്ക് റീഡറിൽ ലഭ്യമാകുന്ന രണ്ടാമത്തെ പുസ്തകമാണ് ഈ ഓണപ്പതിപ്പ്. അഷിതയുടെ മയിൽപ്പീലിസ്പർശം എന്ന ബാലസാഹിത്യകൃതിയാണ് ആദ്യം പുറത്തിറക്കിയത്.

കഥ കേൾക്കാൻ
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐട്യൂണ്‍സ് ആപ്പ് സ്റ്റോറിൽ നിന്നോ 'കേൾക്കാം - കെ.ബി.എസ് ഇ-ബുക്ക് റീഡർ' ആപ്പ് മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യ പടി. രണ്ടാമതായി കേരള ബുക്കസ്റ്റോർ.കോം വെബ്സൈറ്റിലെ Audio Books എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുസ്തകം സൗജന്യമായി സ്വന്തമാക്കാം. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മലയാളം ഓഡിയോ, ബുക്ക്സ് എന്ന പേജിലെത്തും. ഈ പേജിന്‍റെ ഏറ്റവും താഴെയാണ് പുസ്തകം വാങ്ങാനുള്ള ലിങ്കുകളുള്ളത്. അതിൽ നമുക്കാവശ്യമുള്ള പുസ്തകത്തിനു താഴെ Add to Cart എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഇനി വരുന്ന ഓരോ സ്ക്രീനിലും ആവശ്യമുള്ള വിവരങ്ങൾ നൽകി മുന്നോട്ട് പോയാൽ മതി.

പുസ്തകം വാങ്ങിക്കഴിഞ്ഞാൽ മൊബൈലിലെ KBS ആപ്പ് തുറക്കുക. വാങ്ങിയ പുസ്തകങ്ങൾ അതിൽ കാണാം. (ചിലപ്പോൾ അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം). ഇനി ഐക്കണിൽ ക്ലിക്ക് ചെയ്ത് കഥ കേട്ട് തുടങ്ങാം.

ആപ്പ് ഒരു തവണ മാത്രമേ ഡൗണ്‍ലോഡ് ചെയ്യേണ്ടതുള്ളൂ. എത്ര ഇ-ബുക്ക് വേണമെങ്കിലും ഇതുപയോഗിച്ച് വായിക്കാം.

താഴെയുള്ള ലിങ്കുകളിൽ നിന്ന് കേൾക്കാം 'കെ.ബി.എസ് ഐ-ബുക്ക് റീഡർ' ഡൗൺലോഡ്  ചെയ്യാം.

ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പിൾ ഐ-സ്റ്റോറിൽ നിന്ന്  ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


















No comments: