|  | 
| Source:http://www.teropongbisnis.com/ | 
ഇന്‍റർനെറ്റിൽ ഇന്നും ഇംഗ്ലീഷിന്‍റെ ആധിപത്യമാണ്. ഇമെയിലായാലും ഫേസ് ബുക്കായാലും ഇംഗ്ലീഷാണ് സൗകര്യം. മലയാളത്തിൽ ടൈപ്പ് ചെയ്യണമെങ്കിലോ? അവിടെയും വേണം ഇംഗ്ലീഷ്, അഥവാ മംഗ്ലീഷ് .
മലയാളത്തിലെഴുതി ശീലിച്ച നമുക്ക് ഇംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ല. നേരിട്ട് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിൽ എത്ര സൗകര്യമായിരുന്നു. കഴിയും -  അതിനുള്ള മാർഗമാണ് ഇൻസ്ക്രിപ്റ്റ്. ഗൂഗിൾ ടൈപ്പിംഗിലും (google transliterate) ഐ.എസ്.എം പോലെയുള്ള സോഫ്റ്റ് വെയറുകളിലും ഈ രീതിയിൽ ടൈപ്പ് ചെയ്യാം. ഗൂഗിൾ ടൈപ്പിംഗ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ വേഡ് പോലുള്ള സോഫ്റ്റ് വെയറുകളിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
ഇനി എന്താണ് ഇൻസ്ക്രിപ്റ്റ് എന്ന് നോക്കാം. ഗൂഗിൾ ട്രാൻസ് ലിറ്ററേറ്റ് തുറന്ന് മലയാളം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മൂന്ന് ഓപ്ഷൻ കാണാം. അതിൽ ഇൻസ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക (ചിത്രം 1).
| ചിത്രം1 ഗൂഗിളില്‍ ഇന്‍സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നു | 
ഇപ്പോൾ സ്ക്രീനിൽ മലയാളം അക്ഷരങ്ങളുള്ള കീബോർഡ് തെളിഞ്ഞു വരും. ഇനി നമ്മുടെ കമ്പ്യൂട്ടറിലെ കീ ബോർഡിൽ നേരിട്ട് മലയാളം ടൈപ്പ് ചെയ്യാം. ഓരോ അക്ഷരവും എങ്ങനെ ടൈപ്പ് ചെയ്യണമെന്ന് സ്ക്രീനിലെ കീബോർഡ് നോക്കിയാല്‍ മനസിലാക്കാം. അല്‍പ്പനാളത്തെ പരിശീലനം കൊണ്ട് തന്നെ സ്ക്രീനിലെ കീബോര്‍ഡിന്‍റെ സഹായമില്ലാതെ ടൈപ്പ് ചെയ്യാനും കഴിയും. തുടക്കത്തില്‍ തന്നെ സ്ക്രീനിലെ കീബോര്‍ഡില്‍ നോക്കാതെ ടൈപ്പ് ചെയ്യാന്‍ പരിശീലിക്കുന്നതാണ് നല്ലത്. ഇനി ഓരോ അക്ഷരവും എങ്ങനെ ടൈപ്പ് ചെയ്യണമെന്ന് നോക്കാം.
സ്വരാക്ഷരങ്ങൾ
| 
അ | 
Shift D | 
ആ | 
Shift E | 
ഇ | 
Shift F | 
ഈ | 
Shift R | |||
| 
ഉ | 
Shift G | 
ഊ | 
Shift T | 
ഋ | 
Shift = | 
എ | 
Shift Z | |||
| 
ഏ | 
Shift S | 
ഐ | 
ShiftW | 
ഒ | 
Shift ~ | 
ഓ | 
Shift A | |||
| 
ഔ | 
Shift Q | 
Shift കീ അമർത്തിക്കൊണ്ടാണ് സ്വരാക്ഷരങ്ങൾ ടൈപ്പ് ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കീ അമര്‍ത്താതെ ടൈപ്പ് ചെയ്താല്‍ സമാനമായ ചിഹ്നമായിരിക്കും ലഭിക്കുക. 
വ്യഞ്ജനങ്ങള്‍
| 
ക | 
K | 
ഖ | 
Shift K | 
ഗ | 
I | 
ഘ | 
Shift I | 
ങ | 
Shift U | ||||||
| 
ച | 
; | 
ഛ | 
Shift ; | 
ജ | 
P | 
ഝ | 
Shift P | 
ഞ | 
Shift ] | ||||||
| 
ട | 
‘ | 
ഠ | 
Shift ‘ | 
ഡ | 
[ | 
ഢ | 
Shift [ | 
ണ | 
Shift C | ||||||
| 
ത | 
L | 
ഥ | 
Shift L | 
ദ | 
O | 
ധ | 
Shift O | 
ന | 
V | ||||||
| 
പ | 
H | 
ഫ | 
Shift H | 
ബ | 
Y | 
ഭ | 
Shift Y | 
മ | 
C | ||||||
| 
യ | 
/ | 
ര | 
J | 
ല | 
N | 
വ | 
B | 
ശ | 
Shift M | ||||||
| 
ഷ | 
Shift , | 
സ | 
M | 
ഹ | 
U | 
ള | 
Shift N | 
ഴ | 
Shift B | ||||||
| 
റ | 
Shift J | ||||||||||||||
വ്യഞ്ജനാക്ഷരങ്ങളുടെ ക്രമീകരണം ഇങ്ങനെ കാണുമ്പോള്‍ വലിയ ആശയക്കുഴപ്പം അനുഭവപ്പെടാം. പക്ഷേ ഇവ കീബോർഡില്‍ ക്രമീകരിച്ചത് കാണുമ്പോള്‍ ആശയക്കുഴപ്പം നീങ്ങിക്കിട്ടും. കീബോർഡിലെ മലയാളം അക്ഷരങ്ങളുടെ ക്രമീകരണം ചിത്രം 2ല്‍ കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
| ഇംഗ്ലീഷ് കീബോര്‍ഡ് | 
| ട്രാന്‍സ്ക്രിപ്റ്റ് - Shift അമര്‍ത്തുമ്പോള്‍ | 
| 
 | 
ചിത്രം 2   ഇംഗ്ലീഷ് കീബോർഡും മലയാളം അക്ഷരങ്ങളുടെ വിന്യാസവും
ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും 
വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം ചിഹ്നങ്ങള്‍ ചേർക്കുന്നതെങ്ങനെയെന്ന് ആദ്യം പരിശോധിക്കാം. സ്വരാക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് 'Shift' കീ  കൂടി ചേർത്താണെന്ന് നാം കണ്ടു. 'Shift' ഉപയോഗിക്കാതെ ടൈപ്പ് ചെയ്താല്‍ അക്ഷരത്തിന് പൂരകമായ ചിഹ്നം കിട്ടും. ഉദാഹരണത്തിന് 'E' മാത്രം ടൈപ്പ് ചെയ്താല്‍ ദീർഘം ലഭിക്കും. മറ്റൊരു അക്ഷരത്തിനൊപ്പം ചിഹ്നം ചേര്‍ക്കുന്നതിന് ആ അക്ഷരവും തുടർന്ന് ചിഹ്നവും ടൈപ്പ് ചെയ്താല്‍ മതി. 'ക' എന്ന അക്ഷരം ഉദാഹരണമായി താഴെ കാണിച്ചിരിക്കുന്നു.
| 
ക് | 
KD | 
കാ | 
KE | 
കി | 
KF | 
കീ | 
KR | 
| 
കു | 
KG | 
കൂ | 
KT | 
കൃ | 
K= | 
കെ | 
KZ | 
| 
കേ | 
KS | 
കൈ | 
KW | 
കൊ | 
K~ | 
കോ | 
KA | 
| 
കൗ | 
KQ | 
കം | 
KX | 
കഃ | 
KShift  - | 
കൂട്ടക്ഷരങ്ങൾ എഴുതുന്നതിന് ഒന്നാമത്തെ അക്ഷരം, ്, രണ്ടാമത്തെ അക്ഷരം എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്യുക. ഉദാഹരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ക്ക  KDK        ണ്ട shiftCD'      
എന്നാല്‍ ചില കൂട്ടക്ഷരങ്ങള്‍ എഴുതാന്‍ എളുപ്പവഴികളുണ്ട്. 
ജ്ഞ    Shift 5                        ക്ഷ Shift 7                ത്ര  Shift 6
ഇനി ചില്ലക്ഷരങ്ങള്‍ എഴുതുന്നത് നോക്കാം.
ര്‍ JD] ന്‍ VD] ല്‍ ND]
ൾ shift ND] ണ്‍ shift CD]
കൂട്ടക്ഷരമെഴുതാനുള്ളതു പോലെ ഇവിടെയുമുണ്ട് ചില എളുപ്പവഴികള്‍.
ർ \
ൾ shift 8
ഇതൊന്നും കാണാതെ പഠിക്കേണ്ട കാര്യമില്ല. ഗൂഗിളില്‍ വരുന്ന ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉള്ളതിനാല്‍ എളുപ്പമാണ്. തുടക്കത്തില്‍ അതൊരു സഹായത്തിന് ഉപയോഗിക്കാം. പക്ഷേ, സഹായമില്ലാതെ സ്വയം ടൈപ്പ് ചെയ്യാനാവണം ശ്രമം. കുറച്ച് കാലത്തെ പരിശീലനം കൊണ്ട് തന്നെ മലയാളത്തില്‍ നന്നായി ടൈപ്പ് ചെയ്യാന്‍ കഴിയും എന്ന് ഉറപ്പ്. തുടങ്ങിക്കോളൂ, ഇന്നുതന്നെ.
ഇനി ചില്ലക്ഷരങ്ങള്‍ എഴുതുന്നത് നോക്കാം.
ര്‍ JD] ന്‍ VD] ല്‍ ND]
ൾ shift ND] ണ്‍ shift CD]
കൂട്ടക്ഷരമെഴുതാനുള്ളതു പോലെ ഇവിടെയുമുണ്ട് ചില എളുപ്പവഴികള്‍.
ർ \
ൾ shift 8
ഇതൊന്നും കാണാതെ പഠിക്കേണ്ട കാര്യമില്ല. ഗൂഗിളില്‍ വരുന്ന ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉള്ളതിനാല്‍ എളുപ്പമാണ്. തുടക്കത്തില്‍ അതൊരു സഹായത്തിന് ഉപയോഗിക്കാം. പക്ഷേ, സഹായമില്ലാതെ സ്വയം ടൈപ്പ് ചെയ്യാനാവണം ശ്രമം. കുറച്ച് കാലത്തെ പരിശീലനം കൊണ്ട് തന്നെ മലയാളത്തില്‍ നന്നായി ടൈപ്പ് ചെയ്യാന്‍ കഴിയും എന്ന് ഉറപ്പ്. തുടങ്ങിക്കോളൂ, ഇന്നുതന്നെ.
 
 
2 comments:
മലയാളം അക്ഷരങ്ങളുപയോഗിച്ചു ടൈപ്പ് ചെയ്തു പഠിക്കണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. അതിനു സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കിയതിനു നന്ദി.
നന്ദി
Post a Comment