ജലത്തിന്‍റെ സ്വകാര്യവത്കരണത്തെയും ജലക്ഷാമത്തെയും പറ്റി ശക്തമായ ദൃശ്യാവിഷ്കാരമാണ് കാർത്തിക് നാഗരാജന്‍റെ നീർ എന്ന ഹ്രസ്വചിത്രം. ജലം നമ്മുടേത് മാത്രമല്ല, വരു തലമുറകൾക്കായി കരുതി വക്കേണ്ടതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ചിത്രം.
Tuesday, 20 September 2016
Tuesday, 13 September 2016
ഇനി ഓണപ്പതിപ്പ് കേള്‍ക്കാം
പൂക്കളുടേയും പൂക്കളത്തിന്‍റെയും ഓണസദ്യയുടെയും കാലമാണ് ഓണം. വായന ഇഷ്ടപ്പെടുന്നവർക്ക് ഓണപ്പതിപ്പുകളുടെയും കാലം. ഇപ്പോഴിതാ, ഓണപ്പതിപ്പ് വായിക്കുന്നതിനു പകരം കേട്ടാസ്വദിക്കാം. അതും സൗജന്യമായി. എഴുത്തുകാരുടെ സ്വന്തം ശബ്ദത്തിൽ. പ്രമുഖ ഓണ്‍ലൈൻ പുസ്തകശാലയായ കേരളബുക്ക്സ്റ്റോർ.കോം (keralabookstore.com) ആണ് ഈ അവസരമൊരുക്കുന്നത്. അവർ തയ്യാറാക്കിയ 'കേൾക്കാം - കെ.ബി.എസ് ഇ-ബുക്ക് റീഡർ' എന്ന മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതി. അഷിത, പി. എഫ്. മാത്യൂസ്, ശിഹാബുദ്ദിൻ പൊയ്ത്തുംകടവ്, പ്രിയ എ.എസ്, ശ്രീബാല കെ. മേനോൻ, ദാമോദർ രാധാകൃഷ്ണൻ എന്നിവരുടെ കഥകളാണ് ഈ ഓണപ്പതിപ്പിലുള്ളത്.
Subscribe to:
Posts (Atom)