Tuesday, 20 September 2016

നീർ - വരും തലമുറകൾക്കായി ജലം കരുതി വക്കാം

ജലത്തിന്‍റെ സ്വകാര്യവത്കരണത്തെയും ജലക്ഷാമത്തെയും പറ്റി ശക്തമായ ദൃശ്യാവിഷ്കാരമാണ് കാർത്തിക് നാഗരാജന്‍റെ നീർ എന്ന ഹ്രസ്വചിത്രം. ജലം നമ്മുടേത് മാത്രമല്ല, വരു തലമുറകൾക്കായി കരുതി വക്കേണ്ടതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ചിത്രം.


Tuesday, 13 September 2016

ഇനി ഓണപ്പതിപ്പ് കേള്‍ക്കാം


പൂക്കളുടേയും പൂക്കളത്തിന്‍റെയും ഓണസദ്യയുടെയും കാലമാണ് ഓണം. വായന ഇഷ്ടപ്പെടുന്നവർക്ക് ഓണപ്പതിപ്പുകളുടെയും കാലം. ഇപ്പോഴിതാ, ഓണപ്പതിപ്പ് വായിക്കുന്നതിനു പകരം കേട്ടാസ്വദിക്കാം. അതും സൗജന്യമായി. എഴുത്തുകാരുടെ സ്വന്തം ശബ്ദത്തിൽ. പ്രമുഖ ഓണ്‍ലൈൻ പുസ്തകശാലയായ കേരളബുക്ക്സ്റ്റോർ.കോം (keralabookstore.com) ആണ് ഈ അവസരമൊരുക്കുന്നത്. അവർ തയ്യാറാക്കിയ 'കേൾക്കാം - കെ.ബി.എസ് ഇ-ബുക്ക് റീഡർ' എന്ന മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതി. അഷിത, പി. എഫ്. മാത്യൂസ്, ശിഹാബുദ്ദിൻ പൊയ്ത്തുംകടവ്, പ്രിയ എ.എസ്, ശ്രീബാല കെ. മേനോൻ, ദാമോദർ രാധാകൃഷ്ണൻ എന്നിവരുടെ കഥകളാണ് ഈ ഓണപ്പതിപ്പിലുള്ളത്.

Tuesday, 30 August 2016

2053ല്‍ ലോകജനസംഖ്യ 1000 കോടിയാകും


2053 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടിയാകും. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ റഫറൻസ് ബ്യൂറോ പ്രസിദ്ധീകരിച്ച വേൾഡ് പോപ്പുലേഷൻ ഡേറ്റ 2016 എന്ന പഠനത്തിലാണ്  ഈ പ്രവചനം. 37 വർഷം കൊണ്ട് ജനസംഖ്യ 35 ശതമാനത്തോളം വർദ്ധിക്കും. എന്നാൽ ജനസംഖ്യാവളർച്ചയുടെ നിരക്ക് എല്ലായിടത്തും ഒരുപോലെയാകില്ല. യൂറോപ്പിലെ ജനസംഖ്യ ഇന്നത്തേതിലും കുറയും. അതേസമയം ആഫ്രിക്കയിലെ ജനസംഖ്യ ഇന്നത്തേതിന്റെ ഇരട്ടിയാകും.

Tuesday, 23 August 2016

ഭൂമിയിൽ എത്ര വെള്ളമു­ണ്ട്?


ബ്ലൂ മാർബിൾ  എന്ന പ്രശസ്തമായ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നീലനിറത്തിൽ കാണുന്നത് ജലമാണ്. ഭൗമോപരിതലത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ജലത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ ഈ ജലത്തിന്റെ എത്ര ഭാഗമാണ് നമുക്ക് ഉപയോഗിക്കാൻ കഴിയുക? കടലിലെ ഉപ്പുവെള്ളം കുടിക്കാനാകില്ലല്ലോ. പിന്നെ ഏതെല്ലാം രൂപത്തിൽ ജലം കാണപ്പെടുന്നു എന്ന് നോക്കൂ - ധ്രുവപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലുമുള്ള മഞ്ഞ്പാളികളായി, അന്തരീക്ഷത്തിലെ ഈർപ്പമായി, മണ്ണിലെ ജലാംശമായി, ജീവികളുടെ ശരീരകോശങ്ങളിലെ ജലതന്മാത്രകളായി, നദികളായി, തടാകങ്ങളായി....... ഇത് സംബന്ധിച്ച ചില കണക്കുകള് പരിശോധിക്കാം.

Sunday, 7 August 2016

മലയാളത്തിൽ നേരിട്ട് ടൈപ്പ് ചെയ്യാം

Source:http://www.teropongbisnis.com/

ഇന്‍റ‌ർനെറ്റിൽ ഇന്നും ഇംഗ്ലീഷിന്‍റെ ആധിപത്യമാണ്. ഇമെയിലായാലും ഫേസ് ബുക്കായാലും ഇംഗ്ലീഷാണ് സൗകര്യം. മലയാളത്തിൽ ടൈപ്പ് ചെയ്യണമെങ്കിലോ? അവിടെയും വേണം ഇംഗ്ലീഷ്, അഥവാ മംഗ്ലീഷ് .

മലയാളത്തിലെഴുതി ശീലിച്ച നമുക്ക് ഇംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ല. നേരിട്ട് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിൽ എത്ര സൗകര്യമായിരുന്നു. കഴിയും -  അതിനുള്ള മാർഗമാണ് ഇൻസ്ക്രിപ്റ്റ്. ഗൂഗിൾ ടൈപ്പിംഗിലും (google transliterate) ഐ.എസ്.എം പോലെയുള്ള സോഫ്റ്റ് വെയറുകളിലും ഈ രീതിയിൽ ടൈപ്പ് ചെയ്യാം. ഗൂഗിൾ ടൈപ്പിംഗ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ വേഡ് പോലുള്ള സോഫ്റ്റ് വെയറുകളിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Monday, 1 August 2016

ഈ വെള്ളം കുടിക്കാമോ? - I

Source: http://www.pixelstalk.net/water-pictures-free-download

ജലം ജീവന്‍റെ അടിസ്ഥാനമാണ്. മനുഷ്യനു മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ജലം കൂടിയേ തീരൂ. എന്നാല്‍ കുടിക്കുന്ന വെള്ളം ദാഹമകറ്റുന്നതിനു പകരം രോഗം പരത്തിയാലോ? അങ്ങനെയും സംഭവിക്കാം. കോളറ പോലുള്ള ജലജന്യരോഗങ്ങള്‍ പലപ്പോഴും മാരകമായിത്തീരാറുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം.